Kanneer Poovinte Kavilil Thalodi Song Lyrics - In Malayalam

Kanneer Poovinte Kavilil Thalodi Song Lyrics - In Malayalam
            
In Malayalam

കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി..

ഈണം മുഴങ്ങും പഴം പാട്ടില്‍ മുങ്ങീ.. (കണ്ണീര്‍...)

മറുവാക്കുകേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ

പൂതുമ്പി എങ്ങോ മറഞ്ഞു.. എന്തേ..

പുള്ളോര്‍ കുടം പോലെ തേങ്ങി.. (കണ്ണീര്‍...)


കുഞ്ഞിക്കിടാവിന്നു നല്‍കാന്‍.. അമ്മ

നെഞ്ചില്‍ പാലാഴി ഏന്തി..

ആയിരം കൈനീട്ടി നിന്നു.. സൂര്യ

താപമായ് താതന്റെ ശോകം..

വിടചൊല്ലവേ.. നിമിഷങ്ങളില്‍..

ജലരേഘകള്‍ വീണലിഞ്ഞൂ..

കനിവേകുമീ.. വെണ്മേഘവും..

മഴനീര്‍ക്കിനാവായ് മറഞ്ഞു..ദൂരെ..

പുള്ളോര്‍ക്കുടം കേണുറങ്ങി.. (കണ്ണീര്‍...)


ഒരു കുഞ്ഞുപാട്ടായ് വിതുമ്മി..

മഞ്ഞു പൂഞ്ചോല എന്തോ തിരഞ്ഞു..

ആരെയോ തേടിപ്പിടഞ്ഞു..

കാറ്റുമൊരുപാടുനാളായലഞ്ഞു..

പൂന്തെന്നലില്‍ പൊന്നോളമായ്

ഒരു പാഴ്ക്കിരീടം മറഞ്ഞു..

കദനങ്ങളില്‍.. തുണയാകുവാന്‍..

വെറുതെയൊരുങ്ങുന്ന മൌനം..

എങ്ങൊ.. പുള്ളോര്‍ക്കുടം പോലെ വിങ്ങീ.. (കണ്ണീര്‍...

No comments

Theme images by konradlew. Powered by Blogger.