Tharapadham Chedoharam Song Lyrics In Malayalam

Tharapadham Chedoharam Song Lyrics In Malayalam

താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ

നവമേഘമേ കുളിര്‍കൊണ്ടു വാ......

ഒരു ചെങ്കുറിഞ്ഞി പൂവില്‍ മൃദുചുംബനങ്ങള്‍ നല്‍കാന്‍

താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ


സുഗതമീ നാളില്‍ ലലല ലലലാ

പ്രണയശലഭങ്ങള്‍ ലലല ലലലാ

അണയുമോ രാഗദൂതുമായ്

സുഗതമീ നാളില്‍ ലലല ലലലാ

പ്രണയശലഭങ്ങള്‍ ലലല ലലലാ

അണയുമോ രാഗദൂതുമായ്

വര്‍ണ്ണ ദീപശോഭയില്‍ എന്നെ ഓര്‍മ്മ പുല്‍കവേ

മണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാന്‍


താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ

നവമേഘമേ കുളിര്‍കൊണ്ടു വാ

ഒരു ചെങ്കുറിഞ്ഞി പൂവില്‍ മൃദുചുംബനങ്ങള്‍ നല്‍കാന്‍

താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ


സഫലമീ നേരം ലലല ലലലാ

ഹൃദയവീണകളില്‍ ലലല ലലലാ

ഉണരുമോ പ്രേമകാവ്യമായ്

സഫലമീ നേരം ആ ആ  ആ  ആ ഹാ...

ഹൃദയവീണകളില്‍ മ്....മ്.....മ്...മ്....മ്

ഉണരുമോ പ്രേമകാവ്യമായ്

വര്‍ണ്ണമോഹശയ്യയില്‍ വന്ന ദേവകന്യകേ

വിണ്ണിലാകെ നിന്റെ നെഞ്ചുപാടും ഗാനം കേട്ടു ഞാന്‍


താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ

നവമേഘമേ കുളിര്‍കൊണ്ടു വാ

ഒരു ചെങ്കുറിഞ്ഞി പൂവില്‍ മൃദുചുംബനങ്ങള്‍ നല്‍കാന്‍

താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ

No comments

Theme images by konradlew. Powered by Blogger.