Kanneeril Mungi Lyrics കണ്ണീരിൽ മുങ്ങി ഞാൻ | Malayalam Mappila Song Lyrics

Kanneeril Mungi Lyrics കണ്ണീരിൽ മുങ്ങി ഞാൻ | Malayalam Mappila Song Lyrics  


Music : Kozhikode Aboobacker

Lyrics : Bappu Velliparamba

Singer : KJ Yesudas



Subhaana Kalaail Malanaa Illaamaa Allamthanaa

Innakkanthl Alee Mul Hakkeem


Kanneeril Mungi Njaan Kaikal Neettunnu Periyone

Karalinte Novukal Ellaam Kaanunna Fardhaane

Dhannangal Theerth Salaamathekane Hannaane

Dukhathin Maaraala Neekkeedene Subhaane

(Kanneeril)


Maanasam Thengum Rukkooyilum Pinne Sujoodhilum

Mannaane Kanneeraanente Niskkaarappaayelum 


(Maanasam)

Enniyaal Theeraatha Paapam Perithalarnnoo Njaan

Ellaamarinjappol Maappinnaayiravothum Njaan

(Kanneeril)


Njaanenna Bhaavathaal Khalbil Keri Ibilees

Jnanamathillaathe Kaattippoy Pala Namoos (Njaanenna)

Ororo Kaaladi Khabarilekkaanennorkkaathe

Odithalarnnu Njaan Thettin Paathayil Vallaathe

(Kanneeril)


Allaa Neeyallaathe Aarumilloru Kaavalu

Alivinte Neerinnaay Thedumee Vezhaambalu (Allaa)

Alavatta Kaarunyam Nalkidene Nee Oshaaram

Arhamuraaheeme Kaattithaa Arivin Poonthaaram

(Kanneeril)


Kanneeril Mungi Lyrics In Malayalam


സുബ്ഹാനക്ക ലാഇൽ മലനാ…

ഇല്ലാ….മാ.. അല്ലം ത്തനാ….

ഇന്നക്ക അൻതൽ അലീമുൽ ഹക്കീം….


കണ്ണീരിൽ മുങ്ങി ഞാൻ കൈകൾ നീട്ടുന്നു പെരിയോനേ

കരളിന്റെ നോവുകൾ എല്ലാം കാണുന്ന ഫർദാനേ

ദണ്ണങ്ങൾ തീർത്ത് സലാമത്തേകണേ ഹന്നാനേ

ദു:ഖത്തിൻ മാറാല നീക്കിടേണേ.. സുബ്ഹാനേ


മാനസം തേങ്ങും റുക്കൂഹിലും പിന്നെ സുജൂദിലും

മന്നാനേ കണ്ണീരാണെന്റ നിസ്ക്കാര പായേലും

എണ്ണിയാൽ തീരാത്ത പാപം പേറിത്തളർന്നൂ ഞാൻ

എല്ലാമറിഞ്ഞപ്പോൾ മാപ്പിന്നായി ഇരവോതും ഞാൻ


ഞാനെന്ന ഭാവത്താൽ ഖൽബിൽ കേറീ ഇബ്ലീസ്

ജ്ഞാനമതില്ലാതേ കാട്ടിപ്പോയ് പല നാമൂസ്

ഓരോരോ കാലടി ഖബറിലേക്കാണെന്നോർക്കാതേ

ഓടിത്തളർന്നൂ ഞാൻ തെറ്റിൻ പാതയിൽ വല്ലാതേ


അള്ളാ നീയല്ലാതേ ആരുമില്ലൊരു കാവല്

അലിവിന്റെ നീരിന്നായി തേടുമീ വേഴാമ്പല്

അളവറ്റ കാരുണ്യം നൽകീടേണേ നീ ഓശാരം

അർഹമുറാഹീമേ കാട്ടിത്താ അറിവിൻ പൂന്താരം

No comments

Theme images by konradlew. Powered by Blogger.