Kanneer Paadam Lyrics | Mappila Song Lyrics
Kanneer Paadam Lyrics | Malayalam Song Lyrics
കണ്ണീർപാടം കൊയ്യും നേരം
റബ്ബേ എന്നൊരു തേങ്ങൽ
വെണ്ണീറാകും ഖൽബും കൊണ്ടേ
വന്നേ ഞാനീ രാവിൽ
എങ്ങു പോയ് സുബ്ഹാനെ നീ
ഇടനെഞ്ചു പൊട്ടിപാടി ഞാൻ
കണ്ണ് മൂടി പോകയായ്
ഇരുളിലൊരു ചെറു തിരിയിലുണരും
അമ്പിളി കതിരാകണേ
കണ്ണീർ പാടം കൊയ്യും നേരം
റബ്ബേ എന്നൊരു തേങ്ങൽ
വെണ്ണീറാകും ഖൽബും കൊണ്ടേ
വന്നേ ഞാനീ രാവിൽ
കാറ്റുവീഴ്ത്തും പൂമരം
ഇണനൂലു പൊട്ടിയ പമ്പരം
നീറ്റിലലയും തോണിയിൽ
പിടയുന്നു തീരാ ഗദ്‌ഗദം
നോവിന്റെ മാറിൽ മോഹത്തിൻ ഖബറും
ഞാനിന്നടക്കി പിരിയവേ
മാവിന്റെ ചോട്ടിൽ പട്ടുറുമാലും
ഒപ്പനപ്പാട്ടും തേങ്ങിയോ
കിസ്സു പാട്ടിൻ ഈണമെല്ലാം
എങ്ങു പോയി മാഞ്ഞിടുന്നു
കണ്ണ് നീരും ബാക്കി തന്ന്
നീ മറഞ്ഞോ ഓമലേ
എന്റെ ഓമലേ …..
റബ്ബി യാ മന്നാൻ ..
ഖുതുബു യാ റഹ്‌മാൻ
സാല ഐനൈനീ
ജിഹ്ത്തു യാ സുബ്ഹാൻ
അശ്റഫു ഫി കുല്ലി ലീ
അഫ്തശൂഫി കുല്ലി ഹൗലീ
ഐന അൻത യാ ഹബീബി
അൻത യാ മൗലാലയാ...
കണ്ണീർ പാടം കൊയ്യും നേരം
റബ്ബേ എന്നൊരു തേങ്ങൽ
വെണ്ണീറാകും ഖൽബും കൊണ്ടേ
വന്നേ ഞാനീ രാവിൽ
ഇല്ല പൊന്നെ ജീവിതം
ഷഹനായി മൂളി നൊമ്പരം
എന്റെ കളിമൺ കോട്ടയും
ഉടയുന്നു തോരാ മാരിയിൽ
ജന്മത്തിലാദ്യം കിതാബിലെഴുതി
എല്ലാമറിയും ഉടയോനേ
ഞാനറിഞ്ഞില്ല എന്നെയും വിട്ടു
നീ പോകുമെന്ന് റാണിയെ
തമ്പുരാനേ കേൾക്കണേ നീ
എന്റെ നോവിൻ ഈ വിലാപം
എന്നെ നീയിന്നേകനാക്കി
പോയ്മറഞ്ഞോ ഓമലേ
എന്റെ ഓമലേ ....
റബ്ബി യാ മന്നാൻ ..
ഖുതുബു യാ റഹ്‌മാൻ
സാല ഐനൈനീ
ജിഹ്ത്തു യാ സുബ്ഹാൻ
അശ്റഫു ഫി കുല്ലി ലീ
അഫ്തശൂഫി കുല്ലി ഹൗലീ
ഐന അൻത യാ ഹബീബി
അൻത യാ മൗലാലയാ...
കണ്ണീർ പാടം കൊയ്യും നേരം
റബ്ബേ എന്നൊരു തേങ്ങൽ
വെണ്ണീറാകും ഖൽബും കൊണ്ടേ
വന്നേ ഞാനീ രാവിൽ
എങ്ങു പോയി സുബ്ഹാനെ നീ
ഇടനെഞ്ചു പൊട്ടി പാടി ഞാൻ
കണ്ണ് മൂടി പോകയായി
ഇരുളിലൊരു ചെറു തിരിയിലുണരും
അമ്പിളി കതിരാകണേ
കണ്ണീർ പാടം കൊയ്യും നേരം
റബ്ബേ എന്നൊരു തേങ്ങൽ
വെണ്ണീറാകും ഖൽബും കൊണ്ടേ
വന്നേ ഞാനീ രാവിൽ
No comments