Moovanthi Thazhvarayil Lyrics | Kanmadam Malayalam Song Lyrics
Moovanthi Thazhvarayil Lyrics | Kanmadam Malayalam Song Lyrics
Music: Raveendran
Lyricist: Gireesh Puthancheri
Singer: KJ Yeshudas
Movie :Kanmadam
മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ
ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീ..റുന്നു
നിലാവല കൈയ്യാൽ നിന്നെ
വിലോലമായ് തലോടിടാം
(2)
ആരാരിരം......
മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോ...ൾ
ഇരുളുമീ ഏകാന്തരാവിൽ
തിരിയിടും വാർത്തിങ്കളാക്കാം
മനസ്സിലെ മൺകൂടിനുള്ളിൽ
മയങ്ങുന്ന പൊൻവീണയാക്കാം
ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ
നോവുന്ന പാട്ടിന്റെ ഈണങ്ങൾ
ഞാനേറ്റു വാ..ങ്ങാം..
ഒരു കുളിർതാരാട്ടായ് നീ വാർക്കും
കണ്ണീരിൻ കാണാപ്പൂ മുത്തെല്ലാം
എന്നുള്ളിൽ കോ..ർക്കാം..
മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ
കവിളിലെ കാണാനിലാവിൽ
കനവിന്റെ കസ്തൂരി ചാർത്താം
മിഴിയിലെ ശോകാർദ്രഭാവം
മധുരിയ്ക്കും ശ്രീരാഗമാക്കാം
എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ മന്ദാരക്കൊമ്പത്തു മഞ്ഞായ്
ഞാൻ മാ..റാം..
കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട് മംഗല്യത്താലിയും
ചാ..ർത്താം.
മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ
ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീ..റുന്നു
നിലാവല കൈയ്യാൽ നിന്നെ
വിലോലമായ് തലോടിടാം
(2)
ആരാരിരം
മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ
No comments